
പാലക്കാട് : പാലക്കാട്:ആലത്തിയൂരിനടുത്ത് കനത്ത മഴയില്‍ വീട് തകര്‍ന്ന് അമ്മയും മകനും മരിച്ചു. കണ്ണമ്പ്ര കൊട്ടേക്കാട് സ്വദേശികളായ സുലോചന (54) മകന്‍ രഞ്ജിത്ത് (33) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്.
വീടിനകത്ത് ഉറങ്ങുകയായിരുന്ന ഇവരുടെ മേലേക്ക് ചുമര്‍ ഇടിഞ്ഞു വീഴുകയായിരുന്നു ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇവരുടെ വീടിന് കാലപ്പഴക്കം ഉണ്ടായിരുന്നു. ഇവരുടെ മൃതദേഹം ആലത്തൂര്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




