ഇന്ന് കര്‍ക്കിടകം ഒന്ന്; രാമായണ മാസത്തിന് തുടക്കം

മോഹന്‍ ചാലിയം

ഇന്ന് കര്‍ക്കിടകം ഒന്ന്. രാമായണ മാസത്തിന് തുടക്കം.അഞ്ഞൂറ് അദ്ധ്യായങ്ങളിലെ ഇരുപതിനായിരം ശ്ലോകങ്ങള്‍ കൊണ്ടാണ് വാല്മീകി മഹര്‍ഷി ശ്രീരാമന്റെ ചരിതമായ രാമായണം രചിച്ചത്.

ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധ കാണ്ഡം, സുന്ദര കാണ്ഡം, യുദ്ധ കാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴ് കാണ്ഡങ്ങളാണ് രാമായണത്തില്‍ ഉള്ളത്.

വളരെയേറെ ദുരിതങ്ങള്‍ നേരിടുന്ന കര്‍ക്കിടക മാസത്തെ പഞ്ഞ മാസമെന്നാണ് കേരളീയര്‍ വിശേഷിപ്പിക്കുന്നത്. ഇതിനെ മറി കടക്കാനായാണ് പൂര്‍വ്വികര്‍ കര്‍ക്കിടക മാസത്തെ രാമായണ പാരായണ മാസമായി ആചരിച്ചു തുടങ്ങിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top