
പാലക്കാട്: ചെര്‍പ്പുളശേരിയില്‍ ജലസംഭരണി തകര്‍ന്നുണ്ടായ അപകടത്തില്‍ അതിഥി തൊഴിലാളിയായ യുവതിയും കുഞ്ഞും മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഷമാലി (30) മകന്‍ സാമി റാം(2) എന്നിവരാണ് മരിച്ചത്.
ചെര്‍പ്പുളശേരി വെള്ളിനേഴിയില്‍ കന്നുകാലി ഫാമിനോട് ചേര്‍ന്നുളള ജലസംഭരണി തകര്‍ന്നാണ് അപകടമുണ്ടായത്. ഷമാലിയും ഭര്‍ത്താവും ഫാമിലെ തൊഴിലാളികളാണ്. ഫാമിലെ ജലസംഭരണി ഒന്നരവര്‍ഷം മുന്‍പ് താത്കാലികമായി നിര്‍മിച്ചതായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



