തിരുവനന്തപുരം: പെട്രോള്‍, അപകടകരമായ രാസവസ്തുക്കള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീനം നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹന വകുപ്പ്. പരിശീലനത്തിന് ഹാജരാകാതെ തന്നെ സര്‍ട്ടിഫിക്കറ്റ് നേടിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
മൂന്നു ദിവസത്തെ തിയറി ക്ലാസ് ഇനിമുതല്‍ നിര്‍ബന്ധമാണ്. ക്ലാസില്‍ ഹാജരാകുന്നത് ഉറപ്പുവരുത്താന്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തും. പരിശീലനം ലഭിച്ചുണ്ടോ എന്ന് ഉദ്യോഗസ്ഥന്‍മാര്‍ പരിശോധിക്കും. ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തിയാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ് എടുക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
അപകടകരമായ വാഹനങ്ങള്‍ ഓടിക്കുന്നതിന് പ്രത്യേക ലൈസന്‍സും പരിശീലനവും വേണമെന്നാണ് നിയമത്തില്‍ പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് (ഐ ഡി റ്റി ആര്‍), മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പരിശീലനം നേടാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




