കുവൈത്തില്‍ വാഹനാപകടത്തില്‍ 7 ഇന്ത്യക്കാര്‍ മരിച്ചു; രണ്ട് മലയാളികള്‍ക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തില്‍ സെവന്‍ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യക്കാര്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു മലയാളികളുമുണ്ട്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആറു പേര്‍ സംഭവ സ്ഥലത്തു വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെല്ലാം ഒരേ കമ്പനിയിലെ തൊഴിലാളികളാണ്.

അബ്ദുല്ല അല്‍ മുബാറക് ഏരിയയ്ക്ക് എതിര്‍വശത്തുള്ള സെവന്‍ത് റിംഗ് റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. അപകടകാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top