Section

malabari-logo-mobile

മുരിങ്ങയില മുട്ടത്തോരന്‍

HIGHLIGHTS : Moringa Leaf Muttathoran

ആവശ്യമായ ചേരുവകള്‍ :-

മുരിങ്ങയില
മുട്ട – 2
തേങ്ങ ചിരകിയത് – 1 കപ്പ്
മുളക് ചതച്ചത് – 1 ടീസ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
വെളുത്തുള്ളി – 3 അല്ലി
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – വറുക്കുന്ന ആവശ്യത്തിന്

sameeksha-malabarinews

പാകം ചെയ്യുന്ന വിധം:-

ഒരു പാത്രത്തില്‍ മുരിങ്ങയില ,തേങ്ങ ചിരകിയത് , മുളക് ചതച്ചത്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക .ശേഷം വെളുത്തുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ഇനി മുരിങ്ങയില ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്ന് മൂടി വച്ച് വേവിക്കുക.

മൂടി മാറ്റിയ ശേഷം മുരിങ്ങയില പാനിന്റെ സൈഡിലേക്ക് മാറ്റിവയ്ക്കുക . ശേഷം ഇതേ പാനിലേക്കു മുട്ടയും ഉപ്പും ചേര്‍ത്തുകൊടുക്കുക. മുട്ട നന്നായി ഇളക്കിയ ശേഷം മുരിങ്ങയിലയുമായി യോജിപ്പിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!