തിരൂരങ്ങാടി നഗരസഭ പള്ളിപ്പടി വയോമിത്രം ക്ലിനിക്ക്, പരപ്പനങ്ങാടി നഗരസഭ പാലത്തിങ്ങല്‍ സായംപ്രഭ ഹോം എന്നിവയ്ക്ക് കീഴിലെ വയോജനങ്ങളെ ഉള്‍പ്പെടുത്തിയാണ് പാലത്തിങ്ങല്‍ ബി-ടീം സൗഹൃദവേദി, കാബ്സ്യൂള്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ നാല് ബസുകളിലായി കാപ്പാട് കടല്‍ തീരത്തേക്ക് യാത്ര നടത്തിയത്. വയോജനങ്ങള്‍ക്കായി കലാപരിപാടികള്‍, ബോധവത്ക്കരണം, മത്സരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയായിരുന്നു യാത്ര.
യാത്രയയപ്പ് സംഗമത്തില്‍ തിരൂരങ്ങാടി നഗരസഭാധ്യക്ഷന്‍ കെ.പി. മുഹമ്മദ് കുട്ടി, ഉപാധ്യക്ഷ സുലൈഖ കാലൊടി, പരപ്പനങ്ങാടി നഗരസഭാധ്യക്ഷന്‍ എ. ഉസ്മാന്‍, ഡോ. അബ്ദുല്‍ കബീര്‍ മച്ചിഞ്ചേരി, സമീന മൂഴിക്കല്‍, പി.കെ. അബ്ദുല്‍ അസീസ്, ഉഷ തയ്യില്‍, അസീസ് കൂളത്ത്, മെഡിക്കല്‍ ഓഫീസര്‍.. ഡോ. മുഹമ്മദ് ബഷീര്‍, പി.കെ. നാരായണന്‍, അഷ്റഫ് കുന്നൂമ്മല്‍, എം.പി. അബൂബക്കര്‍, സിദ്ദീഖ് കുന്നുമ്മല്‍, കൊണ്ടാണത്ത് ബീരാന്‍ ഹാജി, വി.പി. മൊയ്തീന്‍, എ. ഗിരീഷ്, കെ.കെ. സമദ്, സലാം ഹാജി, പി.കെ. മഹ്സൂം, എ. സുബ്രഹ്‌മണ്യന്‍, വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ പി. മര്‍വ, എ. സുജിത തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




