നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സണ്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു.

ആരോഗ്യസ്റ്റാന്‍ഡിങ്കമ്മിറ്റി ചെയര്‍മാന്‍ പി പി ഷാഹുല്‍ഹമീദ് ,
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സീനത്ത് ആലിബാപ്പു, കൗണ്‍സിലര്‍ കെ കെ സൈതലവി കോയ തങ്ങള്‍,മെഡിക്കല്‍ഓഫീസര്‍ ഡോക്ടര്‍വാസുദേവന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം എച്ച് എം സി മെമ്പര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാഹുല്‍ ഹമീദ് നന്ദി അറിയിച്ചു. തിങ്കള്‍ ബുധന്‍ വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെ ഫിസിയോതെറാപ്പിസ്റ്റ്ന്റ സേവനം ലഭ്യമായിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top