ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്ന് കൂടുതല്‍ലോഹ ഭാഗങ്ങള്‍ കണ്ടെത്തി

ബെംഗളൂരു:കര്‍ണ്ണാടകയിലെ ഷിരൂരില്‍ ഗംഗാവാലി പുഴയില്‍ തിരച്ചിലിനിടെ കൂടുതല്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തി. ഈശ്വര്‍ മല്‍പേയും സംഘവും നടത്തിവരുന്ന തെരച്ചിലിന്റെ ഭാഗമായി സ്‌കൂട്ടറും മരക്കഷ്ണങ്ങളും കണ്ടെത്തിയിരുന്നു. ഇന്നലെ മുതല്‍ ഡ്രെഡ്ജര്‍ എത്തിച്ച് തെരച്ചില്‍ നടത്തി വരികയാണ്. കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങള്‍ സാങ്കേതിക വിദഗ്ധരുടെ സഹായം തേടാതെ ഏത് ലോറിയുടെ ലോഹഭാഗമാണെന്ന് കണ്ടെത്താന്‍ കഴിയില്ല. രാവിലെ മുതല്‍ ഡ്രെഡ്ജറിനൊപ്പം തന്നെ ഡൈവര്‍മാര്‍ തെരച്ചില്‍ നടത്തുകയാണ്.

ഇപ്പോള്‍ എഞ്ചിന്‍ കണ്ടെത്തിയ അതെ ഭാഗത്ത് നിന്നാണ് ഇന്നലെ മരത്തടികള്‍ കണ്ടെത്തിയത്. കണ്ടെത്തിയ മരത്തടികള്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന മരത്തടികള്‍ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ക്രെയിന്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ എഞ്ചിന്‍ ഭാഗം പുറത്തെടുത്തത്. എന്നാല്‍ ഇപ്പോള്‍ കിട്ടിയ എഞ്ചിന്‍ ഭാഗം ഒരു ടാറ്റ ലോറിയുടേതാണെന്നും അര്‍ജുന്റെ ലോറിയുടേതല്ലെന്നുമാണ് വ്യക്തമാകുന്നത്.

 

Share news
error: Content is protected !!
Scroll to Top