Section

malabari-logo-mobile

കൂടുതല്‍ കര്‍ഷകര്‍ ദില്ലിയിലേക്ക്; തടയാന്‍ കൂടുതല്‍ കേന്ദ്രസേനയെ ഇറക്കി

HIGHLIGHTS : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്ക...

representaional photo

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി കര്‍ഷക പ്രക്ഷോഭം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ്. ഡല്‍ഹി-ഹരിയാന – ബദര്‍പൂര്‍ അതിര്‍ത്തികളില്‍ കേന്ദ്രസേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നുറുകണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് വന്നുകൊണ്ടിരിക്കുകാണ് ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് എട്ടാം തിയതിയാണ്.

sameeksha-malabarinews

മൂന്ന് കേന്ദ്ര മന്ത്രിമാരും 32 കാര്‍ഷിക സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചാംഘട്ട യോഗം ഒന്‍പതാം തിയ്യതിയാണ്. കഴിഞ്ഞ യോഗത്തില്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്‌തെ തീരുമാനം എടുക്കാന്‍ കഴിയു എന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു.

അതെ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിനു മേല്‍ കര്‍ഷക സംഘടനകളുടെ നിലപാട് ഓരോ ദിവസവും ശക്തമായി കൊണ്ടിരിക്കുകയാണ്. പഞ്ചാബിലേയും ഹരിയാണയിലേയും കര്‍ഷകര്‍ക്കു പുറമെ മധ്യപ്രദേശില്‍ നിന്നും, ഉത്തര്‍പ്രദേശില്‍  നിന്നുമടക്കം കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കാന്‍ വന്നുകൊണ്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!