ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓണം ഓഫര്‍ സെയിലിന് AAK യില്‍ തുടക്കമായി

HIGHLIGHTS : Month long Onam offer sale has started at AAK

തിരൂര്‍, പുത്തനത്താണി AAK ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഓണം മെഗാ ഓഫര്‍ സെയിലിന് തുടക്കം കുറിച്ചതായി AAK ഗ്രുപ്പ് അധികൃതര്‍ വാത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓണം ഓഫര്‍ സെയില്‍ ഉദ്ഘാടനം AAK ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ പാറപ്പുറത്ത് അലി ഹാജി, മുഹമ്മദ് കുട്ടി ഹാജി, ആതവനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സക്കരിയ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

നിത്യോപയോഗ സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍ , ഡിപ്പാര്‍ട്ട്‌മെന്റല്‍ സെക്ഷനുകള്‍, ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍, വെജിറ്റബിള്‍, ഫ്രൂട്ട്‌സ്, ബാക്കറി തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്ന ശ്രേണികളാണ് വമ്പിച്ച വിലക്കുറവില്‍ ഓണം ഓഫര്‍ സെയിലില്‍ AAK ഒരുക്കിയിട്ടുള്ളത്. കൂടാതെ നിരവധി സര്‍പ്രസ് സമ്മാനങ്ങളും ഉപഭോക്താക്കക്കായി ഒരുക്കിയിട്ടുണ്ട്.

sameeksha-malabarinews

ഷോപ്പ് ആന്‍ഡ് വിന്‍ ലക്കി ഡ്രോ വിജയികളെ പുത്തനത്താണിയില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ടെലിവിഷന്‍, വാഷിംങ് മെഷീന്‍, ഫ്രിഡ്ജ്, പര്‍ച്ചേഴ്സ് കൂപ്പണ്‍ തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന്
AAK മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

ഒന്നാം സമ്മാനത്തിന് വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ജസീമും രണ്ടാം സമ്മാനത്തിന് പൂവന്‍ചിന സ്വദേശി മുസ്തഫയും അര്‍ഹരായി. രായീന്‍ , അനൂഫ മന്‍സൂര്‍, ആഴിശ ഹെസില്‍ , ഹനീന, ശംസുദ്ധീന്‍, ഇസാന്‍ ഇസാഖ്, ഇവാന്‍ , ഫാത്തിമ തന്‍ഹ, മുനവ്വര്‍ , വസന്ത എന്നീ പത്ത് പേര്‍ മൂന്നാം സമ്മാനത്തിനും അര്‍ഹരായി. കൂടാതെ ഹാപ്പി കിഡ് ഏര്‍പ്പെടുത്തിയ സമ്മാന നറുക്കെടുപ്പില്‍ സിദ്ധീഖ് വെട്ടിച്ചിറ,ശിഹാബുദ്ധീന്‍, സയ് സിയു എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള സമ്മാന വിതരണം ഓണത്തിന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ വച്ച് വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ AAK ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, റീജണല്‍ ഡയറക്ടര്‍ ശുഐബ് അസ്ലം പി.കെ, മാര്‍ക്കറ്റിംങ് മാനേജര്‍ മുഹമ്മദ് ശരീഫ് കെ എം , ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ റനീഷ് കെ.എസ്, ഡിപ്പാര്‍ട്ട്‌മെന്റ് ബൈയ്യിംഗ് മാനേജര്‍ ഷബീബ്, HR മാനേജര്‍ ഷമീര്‍ പി.എം, മറ്റു മാനേജ്‌മെന്റ് പ്രതിനിധികള്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!