Section

malabari-logo-mobile

മഴക്കാലക്കെടുതി: മൃഗസംരക്ഷണ മേഖലാ ടീം സജ്ജം കണ്‍ട്രോള്‍ റൂം തുറന്നു

HIGHLIGHTS : Monsoon crisis: Animal welfare sector team ready.The control room was opened

മലപ്പുറം:മൃഗസംരക്ഷണ മേഖലയില്‍ മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ജില്ലയില്‍ താലൂക്ക് തലത്തില്‍ ടീമിനെ രൂപീകരിച്ചു. ജില്ലയിലെ മുഴുവന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുള്‍ അസീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.ബി പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍  അടിയന്തര  യോഗം ചേര്‍ന്ന് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി.

ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് മഴക്കാലക്കെടുതിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിളിച്ചറിയിക്കുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.

sameeksha-malabarinews

04832736696, 7907000922 എന്നിവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പര്‍. താലൂക്കുകളില്‍ താലൂക്ക് കര്‍മസേനയും രൂപീകരിച്ചിട്ടുണ്ട്. നിലമ്പൂര്‍ താലൂക്കില്‍ കോര്‍ഡിനേറ്ററായി ഡോ.സക്കറിയ സാദിഖ് (9544533399), പെരിന്തല്‍മണ്ണയില്‍ ഡോ.ശിവകുമാര്‍ (9447516344), ഏറനാട് താലൂക്കില്‍ ഡോ.രാജന്‍(9446157775), കൊണ്ടോട്ടിയില്‍ ഡോ.ഷാജി(9447652495), തിരൂരങ്ങാടിയില്‍ ഡോ.മുരളി (9446356515), തിരൂരില്‍ ഡോ.ഹാറൂണ്‍ അബ്ദുള്‍ റഷീദ് (9895928881), പൊന്നാനിയില്‍   ഡോ.സിനി സുകുമാരന്‍ (9388101323) എന്നിവരെയാണ് നിയമിച്ചിട്ടുളളത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!