Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പി.ജി. പ്രവേശനം അപേക്ഷ നീട്ടി

HIGHLIGHTS : calicut university news

ഗാന്ധിയന്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സ്

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഗാന്ധിയന്‍ സ്റ്റഡീസ് റിഫ്രഷര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആഗസ്ത് 22 മുതല്‍ സപ്തംബര്‍ 3 വരെ നടക്കുന്ന കോഴ്‌സിലേക്ക്  ആഗസ്ത് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും കോഴ്‌സില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ വൈബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351.

sameeksha-malabarinews

എം.എഡ്. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവിഭാഗങ്ങളിലേക്കും അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. സംവരണ വിഭാഗക്കാര്‍ക്ക് 350 രൂപയും മറ്റുള്ളവര്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. 19-ന് വൈകീട്ട് 5 മ ണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിച്ച് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407016, 7017.

പി.ജി. പ്രവേശനം അപേക്ഷ നീട്ടി

2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി 11 വരെ നീട്ടി.

ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍
അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും ബി.കോം. ബിരുദമെടുത്തവര്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.കോം. ബിരുദമെടുത്ത് ഒരു വര്‍ഷം കഴിഞ്ഞവര്‍ക്ക് ബാങ്കിംഗ് ആന്റ് ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, കോ-ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളിലാണ് അഡീഷണല്‍ സ്‌പെഷ്യലൈസേഷന് അവസരം. പിഴ കൂടാതെ 30 വരെയും 100 രൂപ പിഴയോടെ സപ്തംബര്‍ 5 വരെയും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും സപ്തംബര്‍ 6 വരെ എസ്.ഡി.ഇ. ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.

പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും പുതുക്കിയ സമയക്രമമനുസരിച്ച് 22-ന് തുടങ്ങും.

എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2018 റഗുലര്‍ പരീക്ഷയും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷയും 22-നും മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷകള്‍ 23-നും തുടങ്ങും.

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) നവംബര്‍ 2021 റഗുലര്‍ പരീക്ഷയുടെ ആഗസ്ത് 3-ന് നടത്താന്‍ നിശ്ചയിച്ച് മാറ്റിവെച്ച ‘ബാങ്കിംഗ് ലോസ്’ പേപ്പര്‍ 10-ന് നടക്കും.

പരീക്ഷാ അപേക്ഷ

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 19 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.    പി.ആര്‍. 1092/2022

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബി.വോക് അഗ്രികള്‍ച്ചര്‍ നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ 16-ന് നടക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടി മീഡിയ, ബി.എം.എം.സി. നവംബര്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!