HIGHLIGHTS : Money was stolen from a parked scooter
കോഴിക്കോട് : നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തള്ളിക്കൊ ണ്ടുപോയി വിജനമായ സ്ഥല ത്തെത്തിച്ച് ഡിക്കിയില്‍നിന്ന് 48000 രൂപ കവര്‍ന്നു. വേങ്ങേരി സ്വദേശി മുന്ന മഹലില്‍ അഷ്‌റ ഫിന്റെ സുസുക്കി ആക്‌സസ് സ്‌കൂട്ട റില്‍നിന്നാണ് പണം കവര്‍ന്നത്. പണിക്കാര്‍ക്ക് നല്‍കിയ ശേഷമുള്ള തുക ഡിക്കിക്കുള്ളില്‍ വച്ച് സ്‌കൂട്ടര്‍ സഹോദരിയു ടെ വെള്ളയില്‍ കണ്ണംകടവ് ഭാഗ ത്തെ വീടിന് മുന്‍വശത്തുള്ള നട പ്പാതയില്‍ നിര്‍ത്തിയിട്ടതായിരു ന്നു.
സ്‌കൂട്ടറിനുള്ളില്‍ പണമുണ്ടെ ന്ന് മനസ്സിലാക്കിയ മൂന്ന് യുവാ ക്കള്‍ ബൈക്കിലെത്തി, സ്‌കൂട്ടറി നുമുകളിലിരുന്ന കുട്ടിയോട് വീട്ടി ല്‍നിന്ന് ഒരു ഗ്ലാസ് വെള്ളം എടു ത്തുവരാന്‍ പറഞ്ഞയക്കുകയാ യിരുന്നു. തുടര്‍ന്ന് ഒരാള്‍ സ്‌കൂട്ടറില്‍ കയറുകയും മറ്റുരണ്ടുപേര്‍ ബൈക്കില്‍ സഞ്ചരിച്ച് കാലു കൊണ്ട് സ്‌കൂട്ടര്‍ തള്ളുകയുമായി രുന്നു. ഗാന്ധിറോഡ് മേല്‍പ്പാല ത്തിനടിയില്‍ നിര്‍ത്തിയിട്ട വാഹ നങ്ങള്‍ക്കരികിലെത്തിച്ച് പൂട്ട് പൊളിച്ച് ഡിക്കിയില്‍ നിന്ന് പണം കവര്‍ന്നു.
തുടര്‍ന്ന് നട ത്തിയ അന്വേഷണത്തിലാണ് ഡിക്കി പൊളിച്ച് പണം കവര്‍ന്ന നിലയില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ചത് കണ്ടെത്തിയത്. അഷ്‌റഫിന്റെ പരാതിയില്‍ വെള്ളയില്‍ പൊലി സ് കേസെടുത്തു. പ്രദേശത്തുനി ന്ന് ലഭിച്ച സിസിടിവി കാമറ ദൃശ്യ ങ്ങളില്‍നിന്ന് മോഷ്ടാക്കളെ പൊലീസ് തിരിച്ചറിഞ്ഞു. പ്രതികളെത്തിയ ബൈക്ക് ചക്കുംകടവ് സ്വദേശി യുടെതാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു