
മലപ്പുറം: ഡിജിറ്റല്‍ അറസ്റ്റ് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി എടപ്പാള്‍ സ്വദേശിനിയുടെ 93 ലക്ഷം രൂപ തട്ടിയ കേസില്‍ ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയ മൂന്നുപേരെ മലപ്പുറം സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി കോട്ടപ്പറമ്പ് വീട്ടില്‍ അജ്മല്‍ കുമ്മാളില്‍ (41), തൃപ്പനച്ചി കണ്ടമങ്ങലത്ത് വീട്ടില്‍ മനോജ് (42), അരിക്കോട് നടലത്തുപറമ്പ് വീട്ടില്‍ എന്‍ പി ഷിബിലി (44) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പ് നടത്താന്‍ പ്രധാന പ്രതികള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയവരാണ് ഇവര്‍.
മുംബൈ പൊലീസെന്ന പേരിലാണ് എടപ്പാള്‍ സ്വദേശിനിയെ പ്രതികള്‍ ഫോണ്‍വിളി ച്ചത്. ഇവര്‍ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍നിന്ന് ഒഴിവാക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. ഭീതിയിലായ പരാതിക്കാരി തന്റെ ബാങ്ക് അക്കൗണ്ടുകളിലെ തുക പ്രതികള്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് അയച്ചു.
മലപ്പുറം സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഐ സി ചിത്തരഞ്ജന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എസ്‌ഐ അബ്ദുള്‍ ലത്തീഫ്, എഎസ്‌ഐ റിയാസ് ബാബു, അനീഷ്, സിപിഒമാരായ മന്‍സൂര്‍ അയ്യോളി, റിജില്‍ രാജ്, വിഷ്ണു ശങ്കര്‍ എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




