അനധികൃത ഖനനം: 5 മിനി ലോറികള്‍ പിടികൂടി

brilliant

മഞ്ചേരി: കാവന്നൂര്‍, അരീക്കോട്, പുല്‍പ്പറ്റ വില്ലേജുകളിലായി ചെങ്കല്‍ ക്വാറികളില്‍ അനധികൃത ഖനനം നടത്തിയ സംഭവത്തില്‍ അഞ്ച് മിനി ലോറികള്‍ പിടികൂടി.

ഡെപ്യൂട്ടി തഹസില്‍ദാര്‍ അഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലായിരുന്ന പരിശോധന. ചെങ്കല്ല് കയറ്റിയ നിലയിലും ലോഡ് കയറ്റാന്‍ നിര്‍ത്തിയിട്ടതുമായ വാഹനങ്ങളാണ് പിടികൂടിയത്.

ക്വാറി ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. വി എഫ് എ മോഹന്‍ദാസ്, സുനില്‍കുമാര്‍, ഡ്രൈവര്‍ ഇര്‍ഷാദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top