HIGHLIGHTS : Ramzan Special Momos

മൈദ- മുക്കാല്‍ കപ്പ്
ഉപ്പ് -ആവശ്യത്തിന്
എണ്ണ- രണ്ടു ടീസ്പൂണ്‍
ഫില്ലിങ്ങിന്
കാബേജ് പൊടിയായി അരിഞ്ഞത് -ഒരു കപ്പ്
കാരറ്റ് പൊടിയായി അരിഞ്ഞത് -കാല്‍ കപ്പ്
വെളുത്തുള്ളി അരിഞ്ഞത് -ഒരു ടീസ്പൂണ്‍
സ്പ്രിങ് ഒണിയന്‍ അരിഞ്ഞത്- കാല്‍ കപ്പ്
കുരുമുളകുപൊടി- അര ടീസ്പൂണ്‍
സോയാ സോസ് – ഒരു ടീസ്പൂണ്‍
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം:-
മൈദ ഉപ്പും എണ്ണയും ചേര്‍ത്തു ചപ്പാത്തി പരുവത്തില്‍ കുഴയ്ക്കുക.
പാനില്‍ എണ്ണ ഒഴിച്ച് വെളുത്തുള്ളി, സ്പ്രിങ് ഒണിയന്‍, കാബേജ്, കാരറ്റ് എന്ന ക്രമത്തിലിട്ടു വഴറ്റുക. ഇതില്‍ ഉപ്പ്, കുരുമുളക്, സോയാസോസ് എന്നിവ ചേര്‍ത്ത് തീ കുറച്ചു വഴറ്റി വാങ്ങുക.
മൈദ ചെറിയ ഉരുളകളാക്കി ചെറിയ വട്ടത്തില്‍ കനം കുറച്ചു പരത്തുക. ഇതില്‍ മൂന്നു സ്പൂണ്‍ ഫില്ലിങ് വച്ച് ചിത്രത്തില്‍ കാണുന്ന രൂപത്തിലാക്കുക.
10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക.
മുളകു ചമ്മന്തി കൂട്ടി ചൂടോടെ കഴിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു