HIGHLIGHTS : Moinkutty Vaidyar Academy: Basheer Chunkathara Secretary
സാംസ്‌കാരിക വകുപ്പിന് കീഴില്‍ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍, നിര്‍വാഹക സമിതി എന്നിവ പുനഃസംഘടിപ്പിച്ചു. ചെയര്‍മാനായി ഡോ. ഹുസൈന്‍ രണ്ടത്താണി തുടരും. മുന്‍ സെക്രട്ടറി റസാഖ് പയമ്പ്രോട്ടിന് പകരം ബഷീര്‍ ചുങ്കത്തറ പുതിയ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും.
മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശിയാണ്. കേന്ദ്രസര്‍ക്കാറിന്റെ ടെലികോം വകുപ്പില്‍ 17 വര്‍ഷവും കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ 16 വര്‍ഷവും സേവനം പൂര്‍ത്തിയാക്കി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചു. നിലവില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമിയുടെ നിര്‍വാഹകസമിതി അംഗവും പുരോഗമന കലാസാഹിത്യസംഘത്തിന്റെ മധ്യമേഖലാ സെക്രട്ടറിയുമാണ്.

‘ഇശല്‍ ചക്രവര്‍ത്തി മോയിന്‍കുട്ടി വൈദ്യര്‍ എന്ന കൃതിക്ക് അബുദാബി ശക്തി അവാര്‍ഡും, ”ധീരപാദുകം” എന്ന കവിതയ്ക്ക് കേരള പുരോഗമന വേദി (പയ്യന്നൂര്‍) യുടെ പി കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നോവല്‍, കവിത, കഥകള്‍, പഠനം ലേഖനങ്ങള്‍, ബാലസാഹിത്യം എന്നിവയില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുലിക്കോട്ടില്‍ ഹൈദരാലിയാണ് വൈസ് ചെയര്‍മാന്‍, ഫൈസല്‍ എളേറ്റില്‍ ജോ. സെക്രട്ടറി, കൊണ്ടോട്ടി തഹസില്‍ ദാര്‍(ട്രഷറര്‍). എം.പി അബ്ദുള്‍ സമദ് സമദാനി എം.പി, ടി.വി ഇബ്രാഹീം എം.എല്‍.എ, കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി,ഫോക്ക്ലോര്‍ അക്കാദമി സെക്രട്ടറി,സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ,സാംസ്‌കാരിക വകുപ്പ് സെക്രട്ടറി എന്നിവര്‍ ജനറല്‍ കൗണ്‍സിലില്‍ ഉള്‍പ്പെട്ടു.
അംഗങ്ങളായി മുന്‍ ചെയര്‍മാന്‍ ടി.കെ ഹംസ, കെ.വി അബൂട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍, സി.എച്ച് മോഹനന്‍, പി.കെ ഖലീമുദ്ദീന്‍, എന്‍. പ്രമോദ് ദാസ്, മുരളി കോട്ടക്കല്‍, റസാഖ് പായമ്പ്രാട്ട്, രാഘവന്‍ മാടമ്പത്ത്,പക്കര്‍ പന്നൂര്‍,ബാപ്പുവാവാട്, ഡോ: പി.പി. അബ്ദുള്‍ റസാഖ്,പി. അബ്ദുറഹിമാന്‍, ഫിറോസ് ബാബു,ഒ.പി മുസ്തഫ, വി.നിഷാദ്, എം.അജയകുമാര്‍, സലീന സലിം എന്നിവരെ തെരെഞ്ഞെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു