മോഹനന്‍ വൈദ്യര്‍ അന്തരിച്ചു

തിരുവനന്തപുരം: വിവാദ പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യര്‍ (65) മരണപ്പെട്ടു. മോഹനന്‍ നായര്‍ എന്നാണു യഥാര്‍ത്ഥ പേര്. തിരുവനന്തപുരത്ത് കാലടിയിലുള്ള ബന്ധുവീട്ടില്‍ വെച്ചാണ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് മൃതദേഹം ഉള്ളത്.

രണ്ടു ദിവസമായി മോഹനന്‍ വൈദ്യര്‍ക്ക് പനിയും ശ്വാസതടസ്സങ്ങള്‍ ഉണ്ടായിരുന്നു എന്നാണു പ്രാഥമിക വിവരങ്ങള്‍. ശാരീരിക അസ്വാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട മോഹനന്‍ വൈദ്യര്‍ ഇന്ന് ആശുപത്രിയില്‍ പോവാനിരിക്കെയാണ് കുഴഞ്ഞു വീണു മരിച്ചത്.

നിരവധി തവണ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആധുനിക ചികിത്സാരീതികളെ വിമര്‍ശിച്ചു രംഗത്ത് വന്നു വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട് ഇദ്ദേഹം. കോവിഡിന് അനധികൃത ചികിത്സ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top