മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നവാസ് ഷെരീഫ് പങ്കെടുക്കും

download (1)ദില്ലി : വിവാദങ്ങള്‍ക്കും, അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. പിഎംഎല്‍ വക്താവ് താരിഖ് അസീം ആണ് ഔദേ്യാഗികമായി ഇക്കാര്യം അറിയിച്ചത്.

ഈ മാസം 26 ന് ആണ് നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. നിരവധി വിവാദങ്ങളും പ്രതിഷേധങ്ങളുമാണ് നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടര്‍ന്ന് ഉണ്ടായത്. ഇക്കാര്യത്തില്‍ പാകിസ്ഥാനിലും ഭിന്നാഭിപ്രായം തന്നെയാണ് ഉണ്ടായത്.

അതേസമയം വിദേശകാര്യമന്ത്രാലയവും, പ്രതിപക്ഷവും നവാസ് ഷെരീഫ് ചടങ്ങില്‍ പങ്കെടുക്കുമെന്ന അഭിപ്രായം തന്നെയാണ് അറിയിച്ചത്.

 

Share news
error: Content is protected !!
Scroll to Top