പരപ്പനങ്ങാടി ആസ്ഥാനമായി രൂപികരിച്ച ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഉദ്ഘാടനം ചെയ്തു

face foundaton of Indiaപരപ്പനങ്ങാടി :സാമൂഹ്യസേവനരംഗത്ത് പുത്തന്‍ ആശയങ്ങളുമായി പരപ്പനങ്ങാടി ആസ്ഥാനമായി രൂപീകരിച്ച ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു ഫെയിസിന്റെ ചെയര്‍മാനായ അന്‍വര്‍നഹ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പദ്ധതി പ്രഖ്യാപനം വിദ്യഭ്യാസമന്ത്രി മന്ത്രി പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു.

പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിരക്ഷ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികള്‍ക്ക് ആവശ്യമായ വീല്‍ചെയര്‍,വാട്ടര്‍ബെഡ്,എയര്‍ബെഡ്, വാക്കര്‍,വാക്കിംഗ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയാണ്് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്

പി ഒ മുഹമ്മദ് നയീം സ്വാഗതം പറഞ്ഞ ചടങ്ങില്‍. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്. ബ്ലേൂക്ക് പഞ്ചായത്ത് പ്രസിഡന്റ് ജമീലടീച്ചര്‍, സീനത്ത് ആലിബാപ്പു, ജഗനിവാസന്‍, അലി തെക്കേപ്പാട്ട്്, നിയാസ് പുളിക്കലകത്ത് ,അഷറ്ഫ് ഷിഫ, ബഷീര്‍ പടിയത്ത്, എന്‍പി ഹംസക്കോയ എന്നിവര്‍ സംസാരിച്ചു.

ഈ വര്‍ഷം ഹെല്‍ത്ത് വെല്‍ഫെയര്‍ പദ്ധതിക്ക് കീഴില്‍ വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യും. സോഷ്യല്‍ എംപവര്‍മെന്റ് പദ്ധതിക്ക് കീഴില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും വിധവകള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങളും നടപ്പാക്കും.

Share news
error: Content is protected !!
Scroll to Top