Section

malabari-logo-mobile

മോഡല്‍ യുണൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സില്‍ സൂപ്പികുട്ടി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : പരപ്പനങ്ങാടി:ദീനുല്‍ ഇസ്ലാം സഭയുടെ ശദാബ്തി ആഘോഷത്തിന്റെ ഭാഗമായി മോഡല്‍ യുണൈറ്റഡ് നാഷന്‍സ് കോണ്ഫറന്‍സില്‍ സൂപ്പികുട്ടി നഹ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ...

പരപ്പനങ്ങാടി:ദീനുല്‍ ഇസ്ലാം സഭയുടെ ശദാബ്തി ആഘോഷത്തിന്റെ ഭാഗമായി മോഡല്‍ യുണൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സില്‍
സൂപ്പികുട്ടി നഹ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.യുണൈറ്റഡ് നാഷന്‍സിന്റെ ഏജന്‍സിയായ യൂണിസെഫിന്റെ മര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ജനറല്‍ അസംബ്ലി ,യൂണിസെഫ് കമ്മിറ്റികളാണ് പുനര്‍സൃഷ്ടിക്കുന്നത്. വികസ്വര രാജ്യങ്ങളിലെ അഴിമതി,അംഗ പരിമിതരുടെ സംരക്ഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ചു അറുപതോളം അംഗ രാജ്യങ്ങളുടെ പ്രതീകാത്മക പ്രതിനിധികളായി ചര്‍ച്ചയില്‍ എസ് എന്‍ എം സ്‌കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

ചര്‍ച്ചയില്‍ കോസ്റ്റാറിക്കയെ പ്രതിനിധീകരിച്ചു നിഹ ഫാത്തിമയും, ബെല്‍ജിയത്തെ പ്രതിനിധീകരിച്ചു സിയാദ് കെ,ഫിന്‍ലാന്റിനെ പ്രതിനിധീകരിച്ചു ഫാത്തിമ ശിഫാന,ബഹ്റൈന്‍നെ പ്രതിനിധീകരിച്ചു മറിയ അമേല്‍ഡ എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും 27 തവണ യു.എന്‍ സഭയില്‍ വിവിധ കമ്മിറ്റികളില്‍ അംഗവുമായിരുന്ന ഇ.അഹമ്മദിന്റെ സ്മരണാര്‍ത്ഥമാണ് മോഡല്‍ യുണൈറ്റഡ് നാഷന്‍സ് കോണ്ഫറന്‍സ് സംഘടിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!