ക്യാന്‍സര്‍ കിഡ്‌നി രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കാജനകം

കരുണ കാന്‍സര്‍ ഹോസ്പിറ്റലില്‍ ഡയാലിസിസിന് വിധേയരാകുന്നവരുടെ സംഗമം കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു

Share news
 • 8
 •  
 •  
 •  
 •  
 •  
 • 8
 •  
 •  
 •  
 •  
 •  


തിരൂരങ്ങാടി: കരുണ കാന്‍സര്‍ ഹോസ്പിറ്റലില്‍ ഡയാലിസിസിന് വിധേയരാകുന്നവരുടെ സംഗമം കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. കിഡ്നി രോഗികളും കാന്‍സര്‍ രോഗികളും ദിനേന കൂടി വരുന്നത് വളരെ ഭയാനകമാണെന്നും ഇവരുടെ എണ്ണം ക്രമേണ കുറച്ച് കൊണ്ട് വരാനുള്ള പ്രവര്‍ത്തനം സമൂഹത്തിന്റെ ബാദ്ധ്യതയാണെന്നും വൈസ് ചാന്‍സിലര്‍ പറയുകയുണ്ടായി. ഇന്ന് രോഗമില്ലാത്തവര്‍ നാളെ ഈ പറഞ്ഞ രോഗികളുടെ വിഭാഗത്തില്‍പെട്ട് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രോഗികള്‍ക്ക് വേണ്ട ചികിത്സ സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്നതോടൊപ്പം രോഗികള്‍ക്കും അവരെ ആശ്രയിക്കുന്ന കുടുംബത്തിനും സ്വാന്തന ചികിത്സ എന്ന നിലക്ക് കൗണ്‍സിലിംഗും മറ്റും കൊടുക്കേണ്ട ആവശ്യകതയും അദ്ദേഹം പറഞ്ഞു.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍ ,ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി. അബൂബക്കര്‍,പി. എം. ശാഹുല്‍ ഹമീദ്, ഡോ. എം. സൈതലവി, എം. ടി. റഹ്മത്ത്, പി. കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Share news
 • 8
 •  
 •  
 •  
 •  
 •  
 • 8
 •  
 •  
 •  
 •  
 •