HIGHLIGHTS : Mobile surgery unit launched at Animal Husbandry Department

റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പ് ആരംഭിക്കുന്ന 12 മൊബൈല്‍ സര്‍ജറി യൂണിറ്റുകളില്‍ മലപ്പുറം യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് പി. ഉബൈദുള്ള .എം.എല്‍.എ നിര്‍വ്വഹിച്ചു.

ജില്ലയിലെ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, വാഴക്കാട്, ഈശ്വരമംഗലം എന്നീ ആങ്കര്‍ സ്റ്റേഷനുകളില്‍ (വെറ്ററിനറി ആശുപത്രികളില്‍) മുന്‍കൂട്ടി നിശ്ചയിച്ചതും എമര്‍ജന്‍സി സന്ദര്‍ഭങ്ങളിലും ആവശ്യം വരുന്ന ശസ്ത്രക്രിയകളും ഫീല്‍ഡ് തലത്തില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ എമര്‍ജന്‍സി ശസ്ത്രക്രിയകളും ഈ യൂണിറ്റ് നിര്‍വഹിക്കും.
ഫ്ളാഗ് ഓഫ് കര്‍മ്മത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷത വഹിച്ചു .ജില്ലാ മൃഗസംരക്ഷണഓഫീസര്‍ ഡോ .സക്കറിയ സാദിഖ് മധുരക്കറിയന്‍ പദ്ധതി വിശദീകരിച്ചു .ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.ഷാജി, മൃഗസംരക്ഷണ ഓഫീസ് ജീവനക്കാര്‍, ജില്ലാ പഞ്ചായത്ത് ഭരണംസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.