Section

malabari-logo-mobile

ജീന്‍സും, മൊബൈലും ഉപയോഗിക്കാന്‍ പെണ്‍കുട്ടികള്‍ക്കും അവകാശമുണ്ട്; ഖാപ് തലവന്‍

HIGHLIGHTS : ജിന്ത്: പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാനും, മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും അവകാശമുണ്ടെന്ന് ഖാപ് പഞ്ചായത്ത് തലവന്‍. വ്യത്യസ്ത വിഷയങ്ങളില്‍ സ്ത്രീകള്...

images (1)ജിന്ത്: പെണ്‍കുട്ടികള്‍ക്ക് ജീന്‍സ് ധരിക്കാനും, മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും അവകാശമുണ്ടെന്ന് ഖാപ് പഞ്ചായത്ത് തലവന്‍. വ്യത്യസ്ത വിഷയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ കൈക്കൊണ്ട നിലപാടുകളെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേടിയ പഞ്ചായത്തായിരുന്നു ഖാപ്. അതിനിടയിലാണ് സ്ത്രീകള്‍ക്കനുകൂലമായ നിലപാടുമായി ഒരു പഞ്ചായത്ത് പ്രസിഡണ്ട് രംഗത്തെത്തിയിരിക്കുന്നത്.
മൊബൈല്‍ ഉപയോഗിക്കാനും, ജീന്‍സ് ധരിക്കാനും സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും ഇത് പൗരന്റെ മൗലികാവകാശമാണെന്നും ഹരിയാനയിലെ ഖണ്‌ഡേല ഖാപ് പഞ്ചായത്ത് പ്രസിഡണ്ട് തെകരാം ഖണ്‌ഡേല പറഞ്ഞിരിക്കുന്നത്. മൗലികാവശകാശങ്ങള്‍ക്ക് യാതൊരു കാരണവശാലും പഞ്ചായത്തുകള്‍ തടസ്സം നില്‍ക്കരുതെന്നും ഖാപ് പഞ്ചായത്ത് നിരീക്ഷിക്കുന്നുണ്ട്.

നേരത്തെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നതും, മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതും പൂവാല ശല്ല്യം വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശിലെ ഖാപ് പഞ്ചായത്തില്‍ പെണ്‍കുട്ടികള്‍ ജീന്‍സും മൊബൈലും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!