ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസില്‍ വന്‍ അഴിമതിയെന്ന്‌; ഗണേഷ്‌ കുമാര്‍ എംഎല്‍എ

Untitled-1 copyതിരു: നിയമഭയില്‍ കെ ബി ഗണേഷ്‌ കുമാറിന്റെ അഴിമതി വെളിപ്പെടുത്തല്‍. പൊതുമരാമത്ത്‌ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസില്‍ കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നാണ്‌ ഗണേഷ്‌ കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. പൊതുമരാമത്ത്‌ വകുപ്പിലെ മൂന്ന്‌ സ്റ്റാഫുകള്‍ക്കെതിരെയാണ്‌ ആരോപണം. അബ്ദുള്‍ റഷീദ്‌, അബ്ദുള്‍ റഹീം, നസീമുദ്ദീന്‍ എന്നിവരുടെ പേരുകളാണ്‌ വെളിപ്പെടുത്തിയത്‌.

അതെസമയം ആരോപണമുന്നയിക്കുന്നത്‌ സ്‌പീക്കറെ മുന്‍കൂട്ടി എഴുതി അറിയിക്കണമായിരുന്നുവെന്നും അഴിമതി ആരോപണം ചട്ടവിരുദ്ധമാണെന്ന്‌ സഭാ ചെയര്‍മാന്‍ പറഞ്ഞു.

എന്നാല്‍ ഗണേഷ്‌ കുമാറിന്റെ ആരോപണം മന്ത്രി ഇബ്രാഹിം കുഞ്ഞ്‌ നിഷേധിച്ചു. ആരുടെയതോ പ്രേതം ആവഹിച്ചതുപോലെയാണ്‌ ഗണേഷ്‌ കുമാര്‍ സംസാരിച്ചതെന്നും ഇബ്രാഹിംകുഞ്ഞ്‌ പറഞ്ഞു.

താന്‍ വെറുതെ ആരോപണം ഉന്നയിച്ചതല്ലെന്നും തന്റെ കയ്യില്‍ തെളിവുണ്ടെന്നും ഫയലുകള്‍ ഉയര്‍ത്തിക്കാട്ടി ഗണേഷ്‌ കുമാര്‍ പറഞ്ഞു. തനിക്ക്‌ ഒരു മന്ത്രിയുടെ പേരുമാത്രമല്ല വെളിപ്പെടുത്താനുള്ളതെന്നും ഇനിയും ചിലരുടെ പേരുകള്‍കൂടിയുണ്ടെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രി തനിക്കയച്ച കത്ത്‌ വായിക്കാന്‍ ഗണേഷ്‌ കുമാര്‍ സ്‌പീക്കറോട്‌ അനുവാദം ചോദിച്ചെങ്കിലും അനുമതി നല്‍കിയില്ല. എന്നാല്‍ ഈ കത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന്‌ അദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top