കുറ്റിപ്പുറത്ത്‌ സ്‌കൂട്ടറില്‍ ലോറിയിടിച്ച്‌ ഭര്‍ത്താവ്‌ മരിച്ചു;ഭാര്യക്ക്‌ പരിക്ക്‌

Untitled-1 copyകുറ്റിപ്പുറം: ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ലോറിക്ക്‌ പിറകിലിടിച്ച്‌ ഭര്‍ത്താവ്‌ മരിച്ചു. തൃപ്രങ്ങോട്‌ കളത്തിന്‍ പറമ്പില്‍ കുഞ്ഞിമൊയ്‌തീന്‍(57)ആണ്‌ മരിച്ചത്‌. പരിക്കേറ്റ ഭാര്യ നഫീസയെ എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി ഏഴരയോടെയാണ്‌ കുറ്റിപ്പുറം തിരൂര്‍ റോഡില്‍ മഞ്ചാടിയിലാണ്‌ അപകടമുണ്ടായത്‌.

മൃതദേഹം ചൊവ്വാഴ്‌ച പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം തൃപ്രങ്ങോട്‌ ജുമാമസ്‌ജിദില്‍ കബറടക്കും. ഖദീജയാണ്‌ കുഞ്ഞുമൊയ്‌തീന്റെ മറ്റൊരു ഭാര്യ. മക്കള്‍: ഹൈറുന്നീസ, അബ്ദുറഹ്മാന്‍, ഫയാസ്‌, ജര്‍ഷീദ്‌, ഷഹബാന്‍, ഫാത്തിമ. മരുമക്കള്‍: ജംഷീന, ആരിഫ,ഷെമീറ,നൗഷാദ്‌,ബഷീര്‍,ഹമീദ്‌.

Share news
error: Content is protected !!
Scroll to Top