മൂന്നിയൂര്‍: വേദിയിലും സദസ്സിലും നിറഞ്ഞ നില്‍ക്കുന്ന തന്റെ അച്ഛന്റെ പുഞ്ചിരിച്ച് നില്‍ക്കുന്ന മുഖം കണ്ട് ആ രണ്ടരവയസ്സുകാരന്‍ അലമുറയിട്ട് കരഞ്ഞത് പെട്ടന്നായിരുന്നു. മാസങ്ങളായി കാണാതിരുന്ന അച്ഛന്റെ ചിത്രം കണ്ട് അതിലേക്ക് നോക്കി എന്നെയടുക്കണമെന്ന് പറഞ്ഞ ആ മകന്‍ കരഞ്ഞതോടെ വേദിയിലും പരിസരത്തുമുണ്ടായിരുന്നവര്‍ക്കും തേങ്ങലടക്കാനായില്ല.
മൂന്നിയൂര്‍ സ്‌കൂളിലെ മുന്‍ അധ്യാപകനായ അനീഷ്‌മാസറ്ററുടെ കുടുംബസഹായം വിതരണം ചെയ്യുന്ന വേദിയിലാണ് കുടിനിന്നവരെയൊക്കെ കണ്ണീരണിയിച്ച വികാരനിര്‍ഭരമായ രംഗങ്ങള്‍ നടന്നത്. അനീഷിന്റെ ചിത്രങ്ങള്‍ അലംകൃതമായിരുന്നു വേദിയും സമ്മേളനനഗരിയും. പെട്ടന്ന് അച്ഛന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് അമ്മാവന്റെ കയ്യിലുണ്ടായിരുന്ന കുട്ടി പൊട്ടിക്കരഞ്ഞത്. പിന്നീട് വേദിയുടെ പിന്നിലേക്ക് കൊണ്ടു പോയി ആശ്വസിപ്പിച്ചെങ്ങിലും കുട്ടി കരച്ചില്‍ നിര്‍ത്തിയില്ല. വേദിയിലുണ്ടായിരുന്ന പിണറായി വിജയന്‍ അടക്കമുള്ളവര്‍ പോലും കുട്ടിയെ സമാശ്വസിപ്പിക്കാനാകാതെ വികാരധീനരായി. പിണറായി തന്റെ പ്രസംഗിച്ച് തുടങ്ങിയതു തന്നെ ഇങ്ങിനെയായിരുന്നു ” ഈ കരയുന്ന കുട്ടിക്ക് അച്ഛനെയാണ് വേണ്ടത് അതിന് പകരമാവില്ലല്ലോ ഒന്നും”




