ജീവനാംശമായി പ്രിയനില്‍ നിന്ന്‌ ലിസി 80 കോടി ആവശ്യപ്പെട്ടു?

imagesചെന്നൈ: 24 വര്‍ഷത്തെ ദാമ്പത്യജീവിതം നടി ലിസിയും സംവിധായകന്‍ പ്രിയദര്‍ശനും അവസാനിപ്പിച്ചു. സുഹൃത്തുകള്‍ ഏറെ ശ്രമിച്ചിട്ടും ഒന്നിച്ചു ജീവിക്കാന്‍ ഇനി കഴിയില്ലെന്ന്‌ ബോധ്യമായതോടെയാണ്‌ ഇരുവരും കോടതി മുഖാന്തരം വിവാഹമോചനം നേടിയത്‌.

ജീവനാശമായി ലിസി പ്രിയദര്‍ശനില്‍ നിന്ന്‌ 80 കോടി രൂപ ആവശ്യപ്പെട്ടുവത്രെ. എന്നാല്‍ ഈ വാര്‍ത്ത ലിസി നിഷേധിച്ചിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. വിവാഹ മോചനം സിസിഎല്‍ ടീമിനോ അവരുടെ സ്‌റ്റുഡിയോയെയോ മോശമായി ബാധിക്കരുതെന്ന്‌ ലിസി ആവശ്യപ്പെട്ടതായും സൂചനയുണ്ട്‌. അതെസമയം ഇക്കാര്യങ്ങളിലൊന്നും തന്നെ പ്രിയദര്‍സന്‍ യാതൊരു തരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.

വിവാഹമോചന കരാറില്‍ തനിക്ക്‌ കേരള സ്‌ട്രൈക്കേഴ്‌സിനെ വേണമെന്നും അല്ലെങ്കില്‍ തനിക്ക്‌ നഷ്ടപരിഹാരം നല്‍കണമെന്നും ലിസി ആവശ്യപ്പെട്ടതായും പറയുന്നു. അതെസമയം താരക്രിക്കറ്റ്‌ വിട്ടുകൊടുക്കാതെ നഷ്ടപരിഹാരം നല്‍കി പ്രശ്‌നം പരിഹരിക്കാനാണ്‌ പ്രിയദര്‍ശന്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top