മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എം.കെ റഫീഖ ചുമതലയേറ്റു

എം.കെ റഫീഖ

മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എം.കെ റഫീഖ ചുമതലയേറ്റു. ഇസ്മയില്‍ മൂത്തേടമാണ് വൈസ് പ്രസിഡന്റ്. വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഓപ്പണ്‍ ബാലറ്റിലൂടെയാണ് ജില്ലാ പഞ്ചായത്ത് സാരഥികളെ തെരഞ്ഞെടുത്തത്.

26 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക്് എം.കെ റഫീഖ തെരഞ്ഞെടുക്കപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആനക്കയം ഡിവിഷനില്‍ നിന്ന് വിജയിച്ച എം.കെ റഫീഖ പുലാമന്തോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

വെസ് പ്രസിഡന്റായ ഇസ്മയില്‍ മൂത്തേടം ചോക്കാട് ഡിവിഷനില്‍ നിന്നാണ് വിജയിച്ചത്. ഇരുവരും കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയില്‍ അംഗങ്ങളായിരുന്ന

Share news
error: Content is protected !!
Scroll to Top