കാലിക്കറ്റ് യൂണിവേഴ്സിറ്റി വാര്‍ത്തകള്‍

ഡിഗ്രി, പി.ജി. പ്രൈവറ്റ് രജിസ്ട്രേഷന്‍ ജനുവരി 10 വരെ നീട്ടി

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള പ്രൈവറ്റ് രജിസ്ട്രേഷന്‍ ജനുവരി 10 വരെ നീട്ടി. 100 രൂപ ഫൈനോടു കൂടി 17 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തി ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ (പ്രൈവറ്റ് രജിസ്ട്രേഷന്‍), വിദൂര വിദ്യാഭ്യാസ വിഭാഗം ബ്ലോക്ക്, കാലിക്കറ്റ് സര്‍വകലാശാല പി.ഒ., മലപ്പുറം – 673635 എന്ന വിലാസത്തില്‍ ജനുവരി 20-നകം സമര്‍പ്പിക്കണം.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല ഏഴാം സെമസ്റ്റര്‍ ബി.ടെക്. 2014 സ്‌കീം 2014, 2015 പ്രവേശനം, 2009 സ്‌കീം 2012, 2013 പ്രവേശനം, പാര്‍ട്ട് ടൈം ബി.ടെക്. 2009 സ്‌കീം 2012, 2014 പ്രവേശനം നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജനുവരി 11 വരേയും 170 രൂപ പിഴയോടെ 13 വരേയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല സി.യു.സി.എസ്.എസ്. എം.എ. ഇംഗ്ലീഷ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2018, മൂന്നാം സെമസ്റ്റര്‍ സെപ്തംബര്‍ 2018 സ്പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

തിരുത്ത്

കാലിക്കറ്റ് സര്‍വകലാശാല 2005 മുതലുള്ള പ്രവേശനം അവസാന വര്‍ഷ ബി.കോം. പാര്‍ട്ട് 3 വിഷയങ്ങളില്‍ അവസരങ്ങള്‍ തീര്‍ന്നുപോയ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വണ്‍ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കുന്നവര്‍ അഞ്ച് പേപ്പറുകള്‍ വരെ ഓരോ പേപ്പറിനും 2760 രൂപയും അധികം വരുന്ന ഓരോ പേപ്പറിനും ആയിരം രൂപ വീതവുമാണ് ഫീസടക്കേണ്ടത്.

 

Share news
error: Content is protected !!
Scroll to Top