കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി

കൊല്ലം: കഴിഞ്ഞദിവസം അടൂരിലെ ആയുര്‍വേദ നഴ്‌സിങ്ങ് വിദ്യഭ്യാസസ്ഥാപനത്തില്‍ നിന്നും കാണാതായ മൂന്ന് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. നിലമ്പൂര്‍, സീതാത്തോട്, പൂനെ സ്വദേശിനികളായ വിദ്യാര്‍ത്ഥിനികാളെയാണ് കാണാതായിരുന്നത്.

രത്‌നഗിരിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യൂവാക്കളെയും റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ടാണ് ഇന്‍സ്റ്റിറ്റിയുട്ട് അധികൃതര്‍ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന പരാതി പോലീസിന് നല്‍കുന്നത്. തുടര്‍ന്ന പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വ്യാഴാഴ്ച വൈകീട്ട് ചെങ്ങനൂര്‍ റെയില്‍വേ പരിസരത്തെ ടവറില്‍ കണ്ടിരുന്നു. പിന്നീട് വെള്ളിയാഴ്ച ഇവരുടെ മൊബൈല്‍ മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്നതായി കണ്ടെത്തി. തുടര്‍ന്ന നടത്തിയ അന്വേഷണത്തിലാണ് റെയില്‍വേ പോലീസ് രത്‌നഗിരിയില്‍ വെച്ച് ഇവരെ കണ്ടെത്തുന്നത്.

ഇന്ന് ഇവരെ കേരളത്തിലെത്തിക്കും.

Share news
error: Content is protected !!
Scroll to Top