Section

malabari-logo-mobile

എടപ്പാളില്‍ മണ്ണിടിച്ചില്‍ തൊഴിലാളി മരിച്ചു

HIGHLIGHTS : എടപ്പാള്‍ :എടപ്പാള്‍ കാവിലപ്പടിയില്‍ മണ്ണിടിച്ചിലില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്

എടപ്പാള്‍ :എടപ്പാള്‍ കാവിലപ്പടിയില്‍ മണ്ണിടിച്ചിലില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപമത്താണ് മണ്ണിടിച്ചിലില്‍ ഉണ്ടായത്. ആസാം സ്വദേശി ഗ്യാങ് ചന്ദാണ് മരണപ്പെട്ടത്

കെട്ടിടത്തിന് താഴ്ഭാഗത്ത് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളിയുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.അപകടത്തില്‍പ്പെട്ട തൊഴിലാളിയെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്നാണ് മണ്ണ് നീക്കം ചെയ്ത് പുറത്തെടുത്തത്.

sameeksha-malabarinews

പരിക്കേറ്റ ഗ്യാങ് ചന്ദിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!