Section

malabari-logo-mobile

സി.ഐ. നവാസിനെ കണ്ടെത്തി

HIGHLIGHTS : കൊച്ചി:  കാണാതായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി

കൊച്ചി:  കാണാതായ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസിനെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി. ഇന്ന് രാവിലെ കരൂരില്‍ വെച്ച് തമിഴ്‌നാട് റെയില്‍വേ പോലീസാണ് നവാസിനെ തിരിച്ചറിഞ്ഞത്. നവാസ് പോലീസുമായി സംസാരിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് നവാസ് വീടുവിട്ടിറങ്ങിയത്. കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന അദ്ദേഹം മേലുദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായതായും, തുടര്‍ന്ന് ഔദ്യോഗക സിംകാര്‍ഡ് കീഴുദ്യോഗസ്ഥന് കൈമാറിയിരുന്നതായും പോലീസ് പറയുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ മേലുദ്യോഗസ്ഥന്റെ പീഡനം മൂലമാണ് നാവസ് വീടുവിട്ടറങ്ങിയതെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

sameeksha-malabarinews

പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കാണാതായിട്ട് മൂന്ന് ദിവസം കഴിഞിട്ടും കണ്ടെത്താനാകാത്തത് അതീവ ഗൗരവത്തോടെയാണ് ആഭ്യന്തരവകുപ്പ് കണ്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊച്ചി ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!