മകളോട് മോശമായി പെരുമാറി, അമ്മ കണ്ടക്ടറുടെ മുഖത്തടിച്ചു; മൂക്കിന്റെ പാലം പൊട്ടിയ 59-കാരന്‍ പോക്സോ കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് ബസില്‍ വച്ച് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്താണ് സംഭവം. ബസ് കണ്ടക്ടറായ 59 കാരന്‍ രാധാകൃഷ്ണപിള്ളയുടെ മൂക്കിന്റെ പാലമാണ് പെണ്‍കുട്ടിയുടെ അമ്മ അടിച്ചുതകര്‍ത്തത്. ബസില്‍ വെച്ച് നേരിട്ട ദുരനുഭവം മകള്‍ പറഞ്ഞതറിഞ്ഞാണ് അമ്മ എത്തിയത്. ബസ് കണ്ടക്ടര്‍ രാധാകൃഷ്ണപിള്ളയുടെ മുഖത്താണ് അമ്മ അടിച്ചത്. അടൂര്‍ മുണ്ടപ്പള്ളി സ്വദേശിയാണ് അടിയേറ്റ് മൂക്കിന്റെ പാലം തകര്‍ന്ന രാധാകൃഷ്ണ പിള്ള. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോടാണ് പ്രതി സ്വകാര്യ ബസില്‍ വച്ച് അപമര്യാദയായി പെരുമാറിയത്. ബസിറങ്ങിയ ഉടന്‍ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ തൊട്ടടുത്ത കടയില്‍ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി അമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ മര്‍ദ്ദിച്ചെന്നാണ് വിവരം. പ്രതിയെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top