
കണ്ണൂര്‍ : നീങ്ങിത്തുടങ്ങിയ ട്രെയിനിലേ ക്ക് ഓടിക്കയറുന്നതിനിടെ പെണ്‍കുട്ടി ട്രാക്കിലേക്ക് വി ണു. യാത്രികരും സ്റ്റേഷനിലു ള്ളവരും ബഹളംവച്ചതോടെ ട്രെയിന്‍ നിര്‍ത്തി. പ്ലാറ്റ്‌ഫോമി നും ട്രെയിനിനും ഇടയില്‍ വീണ ഇരിട്ടി സ്വദേശിനി അത്ഭുതകരമായി രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ പെണ്‍കുട്ടി അടുത്ത ട്രെയിനില്‍ മംഗളൂരു വിലേക്ക് യാത്രതിരിച്ചു.
ഇന്നലെ രാവിലെ 7.45ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അപകടം. പുതുച്ചേരി- മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്ര സില്‍ തലശേരിയില്‍നിന്ന് കയറിയ പത്തൊമ്പതുകാരി കണ്ണൂരിലെത്തിയപ്പോള്‍ ലഘുഭക്ഷണം വാങ്ങാനാണ് പുറത്തിറങ്ങിയത്. തിരിച്ചെ ത്തുംമുമ്പ് ട്രെയിന്‍ പുറപ്പെട്ട തോടെ ഓടിക്കയറാന്‍ ശ്രമി ച്ചു. തുടര്‍ന്ന് പിടിത്തംകിട്ടാ തെ പ്ലാറ്റ്‌ഫോമിന്റെ ഇടയിലൂ ടെ ട്രാക്കിലേക്ക് വീഴുകയായി രുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




