HIGHLIGHTS : John Brittas MP sent a letter to the Union Minister in Malayalam expressing his protest
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി രവനീത് സിങ് ബിട്ടുവിന് മലയാളത്തില്‍ കത്തയച്ച് പ്രതിഷേധം അറിയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മന്ത്രി ഹിന്ദിയില്‍ മാത്രം നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് എംപി മലയാളത്തില്‍ കത്തയച്ചത്. ഹിന്ദിയില്‍ മാത്രം ഉത്തരം നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള എം പിമാരുടെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ബ്രിട്ടാസും രംഗത്തെത്തിയിരിക്കുന്നത്.
കേന്ദ്ര റെയില്‍വേ-ഭക്ഷ്യസംസ്‌കരണ വ്യവസായ സഹകരണ മന്ത്രിയാണ് ബിട്ടു. താങ്കളുടെ കത്തുകള്‍ വായിച്ചു മനസ്സിലാക്കാന്‍ ഹിന്ദി ഭാഷ പഠിക്കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രിക്കയച്ച കത്തില്‍ ജോണ്‍ ബ്രിട്ടാസ് പറയുന്നു. മലയാളത്തിലുള്ള ഈ കത്ത് വായിക്കാന്‍ താങ്കള്‍ നേരിടുന്ന ബുദ്ധിമുട്ടാണ് എനിക്ക് ഹിന്ദിയിലുള്ള താങ്കളുടെ മറുപടികള്‍ വായിക്കാനും ഉണ്ടാകുന്നതെന്ന് മനസിലാക്കാനാണ് മലയാളത്തില്‍ കത്തയച്ചതെന്നും ബ്രിട്ടാസ് വിവരിച്ചിട്ടുണ്ട്.
കേന്ദ്ര റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ എക്സിലൂടെ ബ്രിട്ടാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു