വിവിധ സ്‌കോളര്‍ഷിപ് വിജയികളെ മന്ത്രി വി. ശിവന്‍കുട്ടി അനുമോദിച്ചു

പരപ്പനങ്ങാടി ഉപജില്ലയില്‍ നിന്നും വിവിധ മത്സര പരീക്ഷകള്‍ വിജയം നേടിയവരെ പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആദരിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമാണെന്ന ലക്ഷ്യത്തോടെ ഹെഡ്മാസ്റ്റേഴ്‌സ് ഫോറമാണ് ഉപജില്ലയിലെ എല്‍എസ്എസ്, യു എസ് എസ്, എന്‍ എം എം എസ്, ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാക്കളെ ആദരിച്ചത്.

പരപ്പനങ്ങാടി കെ കെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബിപി ഷാഹിദ, സ്ഥിരം സമിതി അധ്യക്ഷന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍മാരായ ടി കാര്‍ത്തികേയന്‍, ജെ എം ഖദീജത്തുല്‍ മാരിയ, എ ഇ ഒ ടി എസ് സുമ, എച്ച് എം ഫോറം കണ്‍വീനര്‍ കെപി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top