ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

താനൂര്‍:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ദേവധാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 5.5 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ ഹൈസ്‌കൂള്‍ കെട്ടിടം കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

മൊത്തം 32 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഹൈടെക് പദ്ധതിയുടെ ഭാഗമായി ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പാക്കുന്നത്. ഇതില്‍ 13 കോടി രൂപ ചെലവഴിച്ച് ആദ്യ ഘട്ടത്തില്‍ ഹയര്‍ സെക്കന്‍ഡറി ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു.റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

ഓഫീസ് റൂം, സ്റ്റാഫ് റൂം കമ്പ്യൂട്ടര്‍ ലാബ്, പ്രധാനാധ്യാപകന്റെ റൂം
എന്നിവയ്ക്ക് പുറമെ 18 ക്ലാസ് റൂമുകളും പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍ ഗോപന്‍ മുക്കുളത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
വേദിയില്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ പി രമേഷ് കുമാറിനെയും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന
അധ്യാപകരായ ലുസി സെബാസ്റ്റ്യന്‍, വി വിജിലി എന്നിവരെയും
മന്ത്രി ആദരിച്ചു. അതോടൊപ്പം സംസ്ഥാന മേളകളില്‍ വിജയികളായ കുട്ടികളെ അനുമോദിച്ചു.

താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി , താനൂര്‍ ബ്ലോക്ക്പഞ്ചായത്ത് അംഗം വി. കാദര്‍ക്കുട്ടി താനാളുര്‍ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. ലൈജു ,
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ കെ.പി. രമേശ് കുമാര്‍, താനൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി.വി. ശ്രീജ താനൂര്‍ ബി.പി.സി കെ കുഞ്ഞികൃഷ്ണന്‍.
പ്രിന്‍സിപ്പല്‍ സി.ജെ. പ്രസാദ്, പ്രധാനാധ്യാപിക പി. ബിന്ദു, പി.ടി.എ പ്രസിഡണ്ട് പി.അജയ് കുമാര്‍ എസ് എം.സി ചെയര്‍മാന്‍ ടി.പി. റസാഖ്,
ഇ.ജയന്‍, ഒ.സുരേഷ് ബാബു കെ.കെ. പുരുഷോത്തമന്‍ തുടങ്ങിയവര്‍
സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി പുത്തന്‍ തെരു അങ്ങാടിയില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സാംസ്‌കാരിക ഘോഷയാത്രയും നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top