HIGHLIGHTS : Kanyakumari native arrested by excise while selling liquor
പരപ്പനങ്ങാടി: തിരൂരങ്ങാടി താലൂക്കില്‍ കക്കാട് കരിമ്പില്‍ വച്ച് വിദേശമദ്യം വില്‍പ്പനക്കിടെ കന്യാകുമാരി സ്വദേശി എക്‌സൈസ് പിടിയിലായി. കരിമ്പില്‍ സ്ഥിരതാമസക്കാരനായ മണി എന്ന് വിളിക്കുന്ന നടരാജനെയാണ്
അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുര്‍ജിത് കെ എസിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മാരായ ശിഹാബുദ്ദീന്‍ കെ, രജീഷ് കെ വി , ദിലീപ് കുമാര്‍ പി. എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഈ പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ള. എസ്. അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു