
കഴിഞ്ഞ പത്തുവർഷത്തെ വികസന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഭൂപടത്തിൽ തനതായ ഇടം കണ്ടെത്താൻ താനൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സാധിച്ചതായി മന്ത്രിപറഞ്ഞു. ശോചനീയാവസ്ഥയിലായിരുന്ന സ്കൂളിനെ കൃത്യമായ മാസ്റ്റർ പ്ലാനിലൂടെയാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. ഏകദേശം 21 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ഇവിടെ നടപ്പാക്കിയത്. ഇന്ന് 1400-ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന തീരദേശത്തെ അഭിമാന സ്ഥാപനമായി ഈ വിദ്യാലയം മാറി. പൊതു വിദ്യാലയത്തിൽ അത്യാധുനിക രീതിയിലുള്ള വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ച ഏക സംസ്ഥാനത്തെ ഏക സ്കൂളാണ് താനൂർ ഫിഷറീസ് സ്കൂൾ എന്നും മന്ത്രി പറഞ്ഞു.
താനൂർ നഗരസഭ ചെയർപേഴ്സൺ നസ്‌ല ബഷീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. നൗഷാദ്, നഗരസഭ വൈസ് ചെയർമാൻ എം.പി. അഷ്റഫ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ. ഫർസാന ഫൈറൂസ്, പി.പി. ഫാസില, വിവിധ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാകിരണം കോർഡിനേറ്റർ സുരേഷ് കോളശ്ശേരി, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബി.കെ. സുധീർ കിഷൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.പി.എം. മുഹമ്മദ് അഷ്റഫ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി. ആഷിക് ബാബു, കെ.എസ്.സി.എ.ഡി.സി റീജിയണൽ മാനേജർ കെ.ബി. രമേശ്,പ്രിൻസിപ്പൽ കെ. ജയന്തി,എസ്.എം.സി ചെയർമാൻ കെ. ജാഫർ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി. യൂനുസ്, ഹെഡ്മിസ്ട്രസ് സി. ഇന്ദു,സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ എൻ. ഭാസ്കരൻ സ്കൂൾ ലീഡർ കെ. ഷിഫാന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




