എപ്ലസുകാര്‍ മന്ത്രി അബ്ദുറബ്ബിനൊപ്പം വീട്ടിലൊത്തുകൂടി

DSC_0893പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ വിദ്യഭ്യാസമന്ത്രിയുടെ പരപ്പനങ്ങാടിയിലെ വീട്ടില്‍ മന്ത്രിക്കൊപ്പം ഒത്തുകൂടി. ചടങ്ങില്‍ വിവിധ സ്‌കൂളുകളിലെ നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നും നൂറ് മേനി കൊയ്ത സ്‌കൂളുകളേയും ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ നേടിയ എടരിക്കോട് പികെഎംഎച്ച്എസ് സ്‌കൂളിനെയും ചടങ്ങില്‍ പ്രതേ്യകം ആദരിച്ചു.

തിരൂരങ്ങാടി മണ്ഡലം യൂത്ത് കമ്മറ്റിയാണ് പ്രതിഭകള്‍ വിദ്യഭ്യാസ മന്ത്രിക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചത്.

ഇഖ്ബാല്‍ കല്ലുങ്ങല്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ അരീമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെകെ നഹ, സി അബൂബക്കര്‍ ഹാജി, സിച്ച് മുഹമ്മദ് ഹാജി, എം അബ്ദുറഹ്മാന്‍ കുട്ടി, സീനത്ത് ആലിബാപ്പു, സെയ്തലവി കടവത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top