Section

malabari-logo-mobile

വൈക്കോ അറസ്റ്റില്‍

HIGHLIGHTS : ദില്ലി : നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദരാജ് പക്‌സെ പങ്കെടുത്തതിനെതിരെ ജന്ദര്‍മണ്ഡലില്‍ പ്രതിഷേധ പ്രകടനം നടത...

vaiko-file-295ദില്ലി : നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദരാജ് പക്‌സെ പങ്കെടുത്തതിനെതിരെ ജന്ദര്‍മണ്ഡലില്‍ പ്രതിഷേധ പ്രകടനം നടത്തിയ എംഡിഎംകെ നേതാവ് വൈക്കോയെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് വൈക്കോയെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 10.30 ഓടെയാണ് വൈക്കോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ പ്രവര്‍ത്തകര്‍ ജന്ദര്‍മന്തറില്‍ തടിച്ചു കൂടിയത്. മോദിയുടെ സത്യപ്രതിജ്ഞയില്‍ രാജ്പാക്‌സെ പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ വൈക്കോ അറിയിച്ചിരുന്നു. ശ്രീലങ്കയിലെ തമിഴ് ജനതയെ കൂട്ടക്കുരുതി നടത്തിയ രാജ്പാക്‌സെ പങ്കെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വൈക്കോ പറഞ്ഞു. യുപിഎ സര്‍ക്കാര്‍ തമിഴ് ജനതയുടെ വികാരം കണക്കിലെടുത്തിട്ടില്ല. നരേന്ദ്രമോദി തമിഴ് ജനതയുടെ വികാരം മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതതെന്നും വൈക്കോ പറഞ്ഞു. എന്‍ഡിഎ സംഖ്യകക്ഷി കൂടിയായ എംഡിഎംകെ എന്‍ഡിഎ കൂട്ടുകെട്ട് കരുതുമെന്നും വൈക്കോ അറിയിച്ചു. സത്യ പ്രതിജ്ഞയുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ നിരോധനാജ്ഞ നിലനില്‍ക്കെയാണ് വൈക്കോ പ്രതിഷേധ പ്രകടനം നടത്തിയത്. നിരോധനാജ്ഞ ലംഘിച്ച് ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധവുമായി മുന്നോട്ട് പോയതിനാണ് വൈക്കോയെയും പ്രവര്‍ത്തകരെയും പാര്‍ലമെന്റ് സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം സത്യപ്രതിജ്ഞക്ക് മുന്നോടിയായി വന്‍ സുരക്ഷയാണ് ദില്ലിയിലൊരുക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!