വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമെന്ന് മന്ത്രി ശശീന്ദ്രന്‍

കോഴിക്കോട് : വയോജനങ്ങളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി. അമ്പലത്തുകുളങ്ങരയില്‍ ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ച പകല്‍വീട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വയോജനങ്ങളില്‍ ആരോഗ്യപരമായ അവശത അനുഭവിക്കുന്നരും അല്ലാത്തവരുമുണ്ട്. ഈ രണ്ടു വിഭാഗത്തിന്റെയും സംരക്ഷണം സമൂഹത്തിന്റെ കൂടെ ചുമതലയാണ്. അതുകൊണ്ടാണ് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വിധം വയോജനങ്ങളുടെ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്. ഇത്രയധികം പേര്‍ക്ക് സാമൂഹികസുരക്ഷ പെന്‍ഷന്‍ നല്‍കുന്നതും ഇത്ര വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതുമായ മറ്റൊരു സംസ്ഥാനവുമില്ലെന്ന് മന്ത്രി പറഞ്ഞു.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീര്‍,
വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കെ കവിത, അംഗങ്ങളായ ടി വത്സല, എന്‍ രമേശന്‍, വി എം ചന്തുക്കുട്ടി മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ഇ ശശീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീന ചെറുവത്ത്, എം എ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി മുതിര്‍ന്ന ഒമ്പത് സ്ത്രീകള്‍ അണിനിരന്ന
‘രംഗവന്ദനം’ നൃത്തശില്പം അരങ്ങേറി. കലാമണ്ഡലം സത്യവ്രതന്‍ മാസ്റ്ററുടെ സംവിധാനത്തില്‍ അവതരിപ്പിച്ച നൃത്ത ശില്‍പത്തിലെ നര്‍ത്തകികളായ ശാരദ, ലക്ഷ്മി, ജയശ്രീ, സൗദാമിനി, ലീലാവതി, ശ്രീമതി, വത്സല, ശ്യാമള, ഇന്ദുമതി എന്നിവര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അംഗങ്ങളുമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top