‘വെറുതെ ഒരു ഭാര്യ അല്ല’; കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തിനെതിരെ മറുപടിയുമായി ദിവ്യ എസ് അയ്യര്‍

കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തിനെതിരെ മറുപടിയുമായി ദിവ്യ എസ് അയ്യര്‍.’വെറുതെ ഒരു ഭാര്യ അല്ല’ എന്ന ക്യാപ്ഷനോട് കൂടിയാണ് ദിവ്യ തന്റെ സോഷ്യല്‍മീഡിയ പേജില്‍ പങ്കുവെച്ചത്. പങ്കാളിയായ ശബരിനാഥനൊപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ദിവ്യയുടെ ഈ പോസ്റ്റ്.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കിയ മുഖ്യമന്ത്രിയെ പ്രശംസിച്ചതിനാണ് ദിവ്യ എസ് അയ്യര്‍ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണം നേരിട്ടത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ ഡോ. സരിന്‍ ഉള്‍പ്പടെ തന്റെ ഫേസ്ബുക് പേജിലൂടെ ഐ എ എസ് ഓഫീസറും വിഴിഞ്ഞം തുറമുഖ എം ഡി കൂടിയായ ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനം നടത്തുകയായിരുന്നു.

‘വന്‍കിട പദ്ധതികള്‍ എല്ലാം കടലാസില്‍ ഒതുങ്ങുന്ന കാലഘട്ടം ഇന്ന് മറന്നിരിക്കുന്നു’എന്നാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ എസ്.അയ്യര്‍ പറഞ്ഞത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top