
തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും ജനസാഗരമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്ന് ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 186-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.
ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 186 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.
നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘദൂരം വരിനില്‍ക്കേണ്ടി വന്നു. തിരൂരങ്ങാടി സി.ഐ ശ്രീനിവാസന്റെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലെയും സമീപ സ്റ്റേഷനുകളിലേയും ഇരുനൂറോളം നിയമപാലകരും വിഖായ വളണ്ടിയര്‍മാരും പ്രദേശവാസികളും ദാറുല്‍ഹുദാ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പൊതികള്‍ വിതരണം ചെയ്തു.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച അന്നദാനം ഉച്ചക്ക് ശേഷവും തുടര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വി. പി കോയക്കുട്ടി തങ്ങള്‍ മമ്പുറത്തിന് ആദ്യ പാക്കറ്റ് നല്‍കി അന്നദാനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍.എ അധ്യക്ഷനായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് കൊണ്ടണത്ത് അബ്ദുല്‍ റഷീദ്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, യു. ശാഫി ഹാജി ചെമ്മാട്, പി. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ടി കെ ആശിഫ് ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹിം ഹാജി തയ്യിലക്കടവ്, ചാലില്‍ കെ എം ബശീര്‍ , എ.പി സുധീഷ് പങ്കെടുത്തു.
ഉച്ചയ്ക്ക് 1:30 ന് നടന്ന സമാപന പ്രാര്‍ഥനാ സദസ്സിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. കെ. എം സൈതലവി ഹാജി പുലിക്കോട്, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇ.കെ ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, സി. യൂസുഫ് ഫൈസി മേല്‍മുറി, ഇബ്‌റാഹിം ഫൈസി തരിശ്, അബ്ദുല്‍ ഖാദര്‍ ഫൈസി അരിപ്ര പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




