പിറന്നാള്‍ ആഘോഷത്തിനായി ഗുണ്ടകളുടെ ഒത്തുകൂടല്‍; വീട് വളഞ്ഞ് പിടികൂടി പൊലീസ്

കൊച്ചി: പിറന്നാള്‍ ആഘോഷത്തിനായി ഒത്തുച്ചേര്‍ന്ന ഗുണ്ടകളെ വീട് വളഞ്ഞ് പൊലീസ് പിടികൂടി . നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചേരനാല്ലൂര്‍ സ്വദേശി രാധകൃഷ്ണന്റെ വരാപ്പുഴ പുഞ്ചക്കുഴിയിലുള്ള വാടക വീട്ടിലായിരുന്നു ആഘോഷം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വരാപ്പുഴ പൊലീസ് ഗുണ്ടകളെ അറസ്റ്റ് ചെയ്തത്.

ചാവക്കാട് മണലംകുന്ന് ചെറുതോട്ടു പുറത്ത് അനസ് (25), ആലുവ തായിക്കാട്ടുകര കളത്തിപ്പറമ്പില്‍ അര്‍ഷാദ് (23), ഹരിപ്പാട് കുഞ്ചനല്ലൂര്‍ എസ്.പി ഹൗസില്‍ സൂരജ് (26), ഹരിപ്പാട് വിളയില്‍ തെക്കേതില്‍ യദുകൃഷ്ണന്‍ (27), വടുതല വെള്ളിന വീട്ടില്‍ ഷെറിന്‍ സേവ്യര്‍ (47), കൂനംതൈ തോട്ടു പുറത്ത് സുധാകരന്‍ (42), ആലത്തൂര്‍ കൊക്രാട്ടില്‍ മുഹമ്മദ് ഷംനാസ് (28), ഏലൂര്‍ കുടിയിരിക്കല്‍ വസന്ത് കുമാര്‍ (22) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

കാപ്പ ചുമത്തപെട്ട് കൊച്ചി സിറ്റി പരിധിയില്‍ നിന്ന് നാടുകടത്തപ്പെട്ടയാളാണ് രാധാകൃഷ്ണന്‍. അറസ്റ്റിലായ മുഹമ്മദ് ഷംനാസ് കൊലപാതക കേസിലെ പ്രതിയാണ്. യദുകൃഷ്ണന്‍, വസന്ത് കുമാര്‍ എന്നിവര്‍ക്കെതിരെയും വധശ്രമത്തിന് കേസുണ്ട്. അനസിന് വടക്കേക്കര പൊലീസ് സ്റ്റേഷനില്‍ മൂന്നു കേസുകളുണ്ട്. അര്‍ഷല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമക്കേസില്‍ പ്രതിയാണ്. സൂരജ് ഹരിപ്പാട് സ്റ്റേഷനില്‍ മൂന്ന് കേസുകളില്‍ ഉള്‍പ്പെട്ടയാളാണ്. ഷെറിന്‍ സേവ്യറിന് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ 4 കേസുകളുണ്ട്. സുധാകരന്‍ കളമശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാരകായുധമായെത്തി ആക്രമിച്ച കേസില്‍ പ്രതിയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top