കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോഴിക്കോട് ബ്ലോക്ക് സമ്മേളനം  മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

കടലുണ്ടി:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ (KSSPU) കോഴിക്കോട് ബ്ലോക്ക് സമ്മേളനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് വലിയ അവഗണനയാണ് കാണിക്കുന്നതെന്നും ഇത് സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്നും പെന്‍ഷന്‍കാര്‍ നാടിന്റെ വികസന കാര്യത്തില്‍ വലിയ പങ്കാളിത്തമാണ് കാണിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.കടലുണ്ടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെ പെര്‍ച്ചന്‍ മാസ്റ്റര്‍ നഗറില്‍ നടന്ന കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കോഴിക്കോട് ബ്ലോക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.എസ്.പി.യു കോഴിക്കോട് ബ്ലോക്ക് പ്രസിഡണ്ട് കെ.പ്രേമദാസന്‍ അദ്ധ്യക്ഷത വഹിച്ചു.

കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ. ഭക്തവത്സലന്‍, വൈസ് പ്രസിഡണ്ട് സ്മിത ഗണേശ്, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സജിത പൂക്കാടന്‍, വാസു കൊല്ലിയേടത്ത്, വി.എന്‍. കൃഷ്ണന്‍, സോമന്‍ മേലാട്ട്, വി.എന്‍. രാജമ്മ, കെ.എം. രാമചന്ദ്രന്‍, പി.വത്സല, ഒ.സുരേഷ്, വി.സി. ബാലകൃഷ്ണന്‍, എം.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി പി.ജയശീലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.എം. സുധാകരന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
കെ.എസ്.എസ്.പി.യു ജില്ല ജോ:സെക്രട്ടറി അശോകന്‍ കൊടക്കാട്ട് സംഘടനാ റിപ്പോര്‍ട്ട് ‘ അവതരിപ്പിച്ചു.

ഫറോക്ക് നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട വി.സുഭാഷ്, കായിക രാഗത്തെ സേവനങ്ങളെ മുന്‍ നിര്‍ത്തി സി.സേതുമാധവന്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

കെ.എസ്.എസ്.പി.എ കടലുണ്ടി വനിതാ വേദി മുരുകന്‍ കാട്ടക്കടയുടെ കനല്‍പ്പൊട്ട് കവിതയുടെ ദൃശ്യാവിഷ്‌ക്കാരം ഒരുക്കി.

പുതിയ ഭാരാഹികളായി കെ. പ്രേമദാസന്‍ (പ്രസിഡണ്ട്)
സെക്രട്ടറി : ജയശീലന്‍. പി
ഖജാന്‍ജി : രത്‌നാകരന്‍ പനക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top