കുടുംബശ്രീ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങളുടെ ജില്ലാതല ലോഞ്ചിങ് നാളെ പെരിന്തല്‍മണ്ണയില്‍

മലപ്പുറം:കുടുംബശ്രീയുടെ കാര്‍ഷിക മേഖലയിലെ നൂതന പദ്ധതിയായ ടെക്‌നോളജി അഡ്വാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ( കെ- ടാപ് ) ഭാഗമായി വികസിപ്പിച്ചെടുത്ത പ്രീമിയം ഉത്പന്നങ്ങളുടെ മലപ്പുറം ജില്ലാതല ലോഞ്ചിങ് നാളെ (തിങ്കളാഴ്ച) നടക്കും. രാവിലെ 11ന് പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ജില്ലയുടെ ഉത്പന്നങ്ങള്‍ ലോഞ്ച് ചെയ്യും.

രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ മുപ്പതോളം മൂല്യവര്‍ധിത ഭക്ഷ്യ ഉത്പന്നങ്ങളാണ് സംസ്ഥാനത്തുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ‘കെ-ഇനം’ എന്ന ഏകീകൃത ബ്രാന്‍ഡ് നാമത്തിലാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നത്. ജില്ലയില്‍ നിന്നുള്ള ബനാന ഫ്‌ലോര്‍, ബനാന ഹെല്‍ത്ത് മിക്‌സ് എന്നിവയാണ് തിങ്കളാഴ്ച വിപണിയിലിറക്കുന്നത്.
ദേശീയ-അന്തര്‍ദേശീയ വിപണികളെ ലക്ഷ്യം വെച്ചുകൊണ്ട് ഉന്നത നിലവാരത്തിലുള്ള പാക്കേജിങ്ങും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കിയാണ് ഓരോ ഉല്‍പ്പന്നവും തയ്യാറാക്കിയിരിക്കുന്നത്. ഗുണമേന്മയിലും വിശ്വാസ്യതയിലും വിട്ടുവീഴ്ചയില്ലാത്ത ഈ മുന്നേറ്റം കുടുംബശ്രീ വനിതകള്‍ക്ക് പുതിയ തൊഴില്‍-വിപണന സാധ്യതകള്‍ തുറന്നുനല്‍കും. ചടങ്ങിനോടനുബന്ധിച്ച് മറ്റ് ജില്ലകള്‍ വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top