ചെറുകാവ് പഞ്ചായത്തിലെ പെരിയമ്പലം കുണ്ടേരി ആലുങ്ങല്‍ അംഗന്‍വാടിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബ്ദുള്ളക്കോയ ചടങ്ങില്‍ അധ്യക്ഷനായി.
മൂന്നു മുതല്‍ ആറു വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയുടെ ആദ്യപടിയാണ് അംഗന്‍വാടികള്‍ എന്നും സംയോജിത ശിശു വികസന പദ്ധതിയിലൂടെ സംസ്ഥാനത്തെ അംഗന്‍വാടികളെ മികച്ച നിലവാരത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് സമഗ്ര വളര്‍ച്ച കൈവരിക്കുന്നതിന് ശാസ്ത്രീയമായ പങ്കുവഹിക്കാന്‍ അംഗന്‍വാടികള്‍ക്ക് കഴിയുന്നു. അവരുടെ പരിശീലന കളരിയായാണ് ഇവ മാറുന്നത്. കുട്ടികളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കുഞ്ഞൂസ് കാര്‍ഡ് പദ്ധതിയും ഭക്ഷണം മെനു പരിഷ്‌കരണവും നടപ്പിലാക്കി ശിശു കേന്ദ്രീകൃതമായി ഓരോ സ്ഥാപനത്തെയും മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രദേശവാസിയായ ചേലോട്ടു മൂസ ഹാജിയുടെ കുടുംബം സൗജന്യമായി നല്‍കിയ സ്ഥലത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപയും പഞ്ചായത്തിന്റെ ഫണ്ടില്‍ മൂന്നുലക്ഷം രൂപയും ഉപയോഗിച്ചാണ് സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടം യാഥാര്‍ത്ഥ്യമാക്കിയത്. ചടങ്ങില്‍ മൂസ ഹാജിയുടെ കുടുംബത്തിന് മന്ത്രി ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും കലാപരിപാടികള്‍ നടന്നു.
അംഗന്‍വാടി പരിസരത്ത് നടന്ന ചടങ്ങില്‍
വാര്‍ഡ് മെമ്പര്‍ ഫജര്‍ കുണ്ടലക്കാടന്‍ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങല്‍, സ്ഥിരം സമിതി അംഗങ്ങളായ കെ.വി. മുരളീധരന്‍, കെ.ടി. ഖമറുന്നീസ, ആഷിഖ് പുത്തുപ്പാടം, വാര്‍ഡ് അംഗം പി.വി. സുനില്‍ മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി സി. സന്തോഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ. റുബീന, തൊഴിലുറപ്പ് പദ്ധതി എ.ഇ. രാജേഷ്, രക്ഷാധികാരി പ്രൊഫ. അബ്ദുള്ള, പി.പി. അബ്ദുറഹ്‌മാന്‍, അംഗന്‍വാടി ടീച്ചര്‍ ബിജുന തുടങ്ങിയവര്‍ സംസാരിച്ചു.




